
വാഷിങ്ടൺ: അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപത്തായി സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിവെയ്പ്പ് . ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ്ക്ക് നേരെ വെടിയുതിർത്തുവെന്നും ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട് .
വൈറ്റ് ഹൊസ് പരിസരത്ത് സംശയാസ്‌പദമായ രീതിയിൽ യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിശോധനയ്ക്കായി ചെന്നപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്ത് പിടികൂടുകയായിരുന്നു.
വെടിവെപ്പുണ്ടായതിനെത്തുടർന്ന് സമീപപ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




