യുഎഇ-യ്ക്ക് നേരെ ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ ; 3 ഇന്ത്യക്കാർക്ക് പരിക്ക്

യുണൈറ്റഡ് അറബ് എമിറേറ്റുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായെന്നു അധികൃതർ സ്ഥിരീകരിച്ചു.സാരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ തങ്ങളുടെ എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യുഎഇ ഭരണകൂടം സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫുജൈറ മീഡിയ ഓഫീസാണ് ആക്രമണത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്.

“ഫുജൈറയിൽ ഇന്ന് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരുടെ മതിയായ വൈദ്യസഹായവും ക്ഷേമവും ഉറപ്പാക്കുന്നതിന് ഞങ്ങൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്,” അബുദാബിയിലെ ഇന്ത്യൻ എംബസി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഏറ്റവും പുതിയ ആക്രമണത്തിൽ ഇറാൻ നാല് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, മൂന്നെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു, നാലാമത്തേത് കടലിൽ വീണു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top