
മാനന്തവാടി : വെള്ളമുണ്ടയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വെള്ളമുണ്ട വള്ളുവശേരി വീട്ടിൽ സിയാദ് (33), കണ്ടത്തുവയൽ കീഴട്ട വീട്ടിൽ മുഹമ്മദ് അസ്ലം (36) എന്നിവരിൽ നിന്നുമാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്.
ഞായർ രാത്രി വെള്ളമുണ്ട പൊലീസ് നടത്തിയ പട്രോളിങ്ങിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. സിയാദിന്റെ കൈയിൽനിന്ന് 0.05 ഗ്രാം എംഡിഎംഎയും അസ്ലമിന്റെ കൈയിൽ നിന്ന് രണ്ടുഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ഇൻസ്പെക്ടർ എസ്എച്ച്ഒ പി ബി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




