ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) നിയമനം

അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധരേഖകളുടെയും പകര്‍പ്പുകള്‍ ‘രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം – 673635’ എന്ന വിലാസത്തില്‍ 24-നകം തപാല്‍ വഴി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍. പ്രാക്ടിക്കല്‍ പരീക്ഷ രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 24-ന് […]

ജര്‍മ്മന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് നേടി വള്ളിക്കുന്ന് സ്വദേശി നിത്യ സേതുമാധവന്‍

കോഴിക്കോട്; ജര്‍മ്മന്‍ ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പ് നേടി RUHR യൂണിവേഴ്‌സിറ്റി BOCHUM നിന്നും ന്യൂറോസയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കി നിത്യ സേതുമാധവന്‍. വള്ളിക്കുന്ന് ഒലിപ്രംകടവ് സ്വദേശിനിയാണ്. ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്സ്എസ്സിലും, ദേവകിയമ്മ ഫാര്‍മസി കോളേജിലും നിത്യ പഠിച്ചിരുന്നത്. എന്‍സി സേതുമാധവന്റെയും ഗീതടീച്ചറുടെയും മകളാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ ഗവേഷണോത്സവം

കാലിക്കറ്റില്‍ ഗവേഷണോത്സവം ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതിനും ഗവേഷണ വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും വേദിയൊരുക്കുന്ന ഗവേഷണോത്സവത്തിന് 12-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ പി.എച്ച്.ഡി., പി.എഡ്.എഫ്. പഠിതാക്കളായ ഇരുന്നൂറോളം പേരാണ് സംഗമിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പരിപാടി ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ 12-ന് 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു, കണ്ണൂര്‍ സര്‍വകലാശാലാ വി.സി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല-അഖിലേന്ത്യാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. വയനാട് കല്പറ്റ സ്വദേശിയായ കെ. ദിലീപ് തയ്യാറാക്കിയ ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഉദ്ഘാടനദിനത്തില്‍ സമ്മാനിക്കും. മാര്‍ച്ച് 18 മുതല്‍ 22 വരെ ദക്ഷിണ മേഖലാ ചാമ്പ്യന്‍ഷിപ്പും 25 മുതല്‍ 29 വരെ അഖിലേന്ത്യാ മത്സരവും നടക്കും. ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 63 ടീമുകളും

error: Content is protected !!
Scroll to Top