കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ ഗവേഷണോത്സവം

കാലിക്കറ്റില്‍ ഗവേഷണോത്സവം

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതിനും ഗവേഷണ വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും വേദിയൊരുക്കുന്ന ഗവേഷണോത്സവത്തിന് 12-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ പി.എച്ച്.ഡി., പി.എഡ്.എഫ്. പഠിതാക്കളായ ഇരുന്നൂറോളം പേരാണ് സംഗമിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പരിപാടി ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ 12-ന് 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു, കണ്ണൂര്‍ സര്‍വകലാശാലാ വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍, എം.ജി. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കുസാറ്റ് വി.സി. ഡോ. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ പ്രഭാഷണം നടത്തും.

ഖൊ ഖൊ ടീമിനെ മുഹമ്മദ് ജാസിര്‍ നയിക്കും

ബാംഗ്ലൂര്‍ നോര്‍ത്ത് യൂണിവേഴ്സിറ്റിയില്‍ വെച്ചു നടക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് ടീമിനെ പി. മുഹമ്മദ് ജാസിര്‍ നയിക്കും. കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനിലെ എം.പി.എഡ്. വിദ്യാര്‍ഥിയാണ്. മാര്‍ച്ച് 11 മുതല്‍ 14 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റിന് നേരിട്ട് ക്വാര്‍ട്ടറില്‍ കളിക്കാനാകും. രാജേഷ്, മിഥുന്‍ കെ മാധവ്, രാഹുല്‍, അതുല്‍ വേണു, അശ്വിന്‍ (എം.ഇ. എസ്. കെവിയം കോളേജ്), മാനസ് സഞ്ജു, മിഥുന്‍ കെ.പി., ആദില്‍ (ടി.എം.ജി. കോളേജ്, തിരൂര്‍), അര്‍ജുന്‍ ( സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍), വിശാഖ് ( വിക്ടോറിയ കോളേജ്, പാലക്കാട് ), ശുഹൈബ് ( ഗവ. കോളേജ്, കോഴിക്കോട് ) എന്നിവരാണ് ടീംമംഗങ്ങള്‍. മുഹമ്മദ് ആഷിഖ് പരിശീലകനും എസ്. ദിനില്‍ (കായിക വിഭാഗം മേധാവി, എം.ഇ.എസ്. കെ.വി.യം. കോളേജ്, വളാഞ്ചേരി) മാനേജറുമാണ്.

പെന്‍ഷന്‍കാര്‍ ആദായനികുതി വിവരങ്ങള്‍ നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലയിലെ ആദായ നികുതി നല്‍കേണ്ട പെന്‍ഷന്‍കാര്‍ മുന്‍കൂറായി നല്‍കേണ്ട വിഹിതത്തിന്റെ വിശദാംശങ്ങള്‍ 20-ന് മുമ്പായി പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട ഫോമില്‍ നല്‍കണം. പെന്‍ഷന് പുറമേയുള്ള മറ്റ് വരുമാനങ്ങള്‍ കൂടി ഫോമില്‍ കാണിക്കേണ്ടതും നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്രസമ്മേളനം (മാര്‍ച്ച് 15)

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന ദക്ഷിണമേഖല-അഖിലേന്ത്യാ പുരുഷ ഹാന്‍ഡ് ബോള്‍ചാമ്പ്യന്‍ഷിപ്പുകളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15-ന് ഉച്ചക്ക് 12.30ന് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നു. ഫ്ളഡ്ലിറ്റ് സംവിധാനത്തില്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ആദ്യമായാണ് മത്സരങ്ങള്‍. 63 സര്‍വകലാശാലകള്‍ പങ്കെടുക്കും. പരിപാടിയുടെ വിവരങ്ങള്‍  വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍, കായികവിഭാഗം ഡയറക്ടര്‍ എന്നിവര്‍ വിശദീകരിക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2020 നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും ഏപ്രില്‍ 4-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍

കോവിഡ് പ്രത്യേക പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പി.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മന്റ് പരീക്ഷകള്‍ക്കൊപ്പം ഏപ്രില്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, ബോട്ടണി, ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ സുവോളജി, ബോട്ടണി, ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top