കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഡാഡുവിനെ അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവാവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും
പൊലീസും ചേര്‍ന്ന് ഡാഡുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




