അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധരേഖകളുടെയും പകര്‍പ്പുകള്‍ ‘രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം – 673635’ എന്ന വിലാസത്തില്‍ 24-നകം തപാല്‍ വഴി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 24-ന് സര്‍വലാശാലാ ജേണലിസം പഠനവകുപ്പില്‍ നടക്കും.
പരീക്ഷാ ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എസ് സി. മാത്തമറ്റിക്സ്, ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ബി.കോം., ബി.ബി.എ. പേപ്പറുകള്‍ക്ക് 28 വരെയും മറ്റുള്ളവക്ക് 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഫിനാന്‍സ്, എം.എസ് സി. കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഹാള്‍ടിക്കറ്റ്
മാര്‍ച്ച് 21-ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍. പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാറ്റം പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രം ഉറപ്പു വരുത്തേണ്ടതാണ്.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്സ്) അഞ്ചാം സെമസ്റ്റര്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-നും ഏഴാം സെമസ്റ്റര്‍ പരീക്ഷ 31-നും രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2022 പരീക്ഷ 21-നും തുടങ്ങും.
പരീക്ഷയില്‍ മാറ്റം
മാര്‍ച്ച് 25-ന് നടത്താന്‍ തീരുമാനിച്ച മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സ് ഫംഗ്ഷണല്‍ അനാലിസിസ് പേപ്പറുകളു െടയും ടോപിക്സ് ഇന്‍ ഡിസ്‌ക്രീറ്റ് മാത്തമറ്റിക്സ് പേപ്പറിന്റെയും പരീക്ഷ 26-ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.




