കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
ലോഗോ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല-അഖിലേന്ത്യാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. വയനാട് കല്പറ്റ സ്വദേശിയായ കെ. ദിലീപ് തയ്യാറാക്കിയ ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഉദ്ഘാടനദിനത്തില്‍ സമ്മാനിക്കും. മാര്‍ച്ച് 18 മുതല്‍ 22 വരെ ദക്ഷിണ മേഖലാ ചാമ്പ്യന്‍ഷിപ്പും 25 മുതല്‍ 29 വരെ അഖിലേന്ത്യാ മത്സരവും നടക്കും. ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 63 ടീമുകളും അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ നാല് മേഖലകളില്‍ നിന്നായി 16 ടീമുകളുമാണ് പങ്കെടുക്കുന്നത്. പ്രകാശനച്ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം.എം. നാരായണന്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, ഡോ. മുഹമ്മദലി മൂന്നിയൂര്‍, വി.പി. ധന്യ, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും ഡോ. മൂസ എ. ബക്കര്‍ പുരസ്‌കാര പ്രഭാഷണവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വി.കെ.സി. എന്റോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് ആന്‍ മേരി ഫ്രാന്‍സിസ്, കെ.എന്‍. നിഥില എന്നിവര്‍ക്കും കൃഷ്ണദാസ് എന്റോവ്മെന്റ് ക്യാഷ് അവാര്‍ഡ് ജസ്വിന്‍ ജോസ്, മരിയ തെരേസ അറയ്ക്കല്‍ എന്നിവര്‍ക്കും സമ്മാനിച്ചു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനായി. പഠനവകുപ്പ് മേധാവി ഡോ. ബി. ജോണ്‍സണ്‍, ടി.വി. വിജയകുമാര്‍, വി. രാമകൃഷ്ണന്‍, റിട്ട. പ്രൊഫ. എം. ഗോകുല്‍ദാസ്, വി.കെ.സി. ഡയറക്ടര്‍ വി. റഫീഖ്, സി. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തിരിച്ചെത്തിച്ചത് പഠനക്കുറിപ്പുകളല്ല, പഴയ പ്രൊജക്ടുകള്‍

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വിതരണം ചെയ്യാതെ പഠനസാമഗ്രികള്‍ കെട്ടിക്കിടക്കുന്നു എന്ന രീതിയില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിവിധ പഠനകേന്ദ്രങ്ങളിലേക്ക് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികള്‍ വാഹനങ്ങളില്‍ അയക്കുകയും തിരികെ വരുന്ന സമയത്ത് പഠനകേന്ദ്രങ്ങളില്‍ കെട്ടികിടക്കുന്ന പഴയ പ്രോജക്ടുകളുടെ കോപ്പികള്‍ തിരിച്ചെടുക്കുകയും ചെയ്യാറുണ്ട്. പഠന കേന്ദ്രങ്ങളില്‍   കെട്ടികിടന്നിരുന്ന പഴയ പ്രോജക്ടുകള്‍ എടുത്ത് മാറ്റണം എന്നുള്ളത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിരന്തരമായ ആവശ്യമായിരുന്നു. ഇപ്രകാരം  തിരിച്ചെടുത്ത പ്രൊജക്ടുകളാണ് പഠനസാമഗ്രികള്‍ എന്ന് ആരോപിച്ച് തെറ്റായ വാര്‍ത്ത നല്‍കിയത്. കോവിഡ് ലോക്കഡൗണ്‍  കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ മുഖേനയാണ് പഠനസാമഗ്രികള്‍ വിതരണം ചെയ്തത്.  അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികള്‍ മാത്രമേ അതിനു ശേഷം പഠന കേന്ദ്രങ്ങളില്‍ വിതരണം ചെയ്തിട്ടുള്ളൂ.

ജീവശാസ്ത്ര ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ജീവശാസ്ത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്കുലാര്‍ ബയോളജിയും ചേര്‍ന്ന് മോളിക്കുലാര്‍ ബയോളജി ടെക്‌നിക്‌സില്‍ 5 ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നു. 15 മുതല്‍ 19 വരെ നടക്കുന്ന ശില്‍പശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. 20 പേര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ 13-ന് വൈകീട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ പഠനവകുപ്പ് വെബ്‌സൈറ്റില്‍. kannanvm@yahoo.com ഫോണ്‍ – 9746867623

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 16-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.

ഹിന്ദി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 19 വരെ നീട്ടി. ഫോണ്‍ 0494 2407356, 7494.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.-പിജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് തുടങ്ങും.

പരീക്ഷ

സര്‍വകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷ ഏപ്രില്‍ 1-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 1-ന് തുടങ്ങും.

Share news
error: Content is protected !!
Scroll to Top