പ്രബന്ധങ്ങളല്ല പുതിയ വിജ്ഞാനമാകണം ഗവേഷണഫലം ഡോ. രാജന്‍ ഗുരുക്കള്‍
തുന്നിക്കൂട്ടിയ പ്രബന്ധങ്ങളല്ല, പുതിയ വിജ്ഞാനമാണ് ഗവേഷണത്തിന്റെ ഫലമായി ഉണ്ടാകേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ വിഭാഗം ഗവേഷണ ഗൈഡുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വിജ്ഞാനത്തിന്റെ ആവര്‍ത്തനമാകരുത് ഗവേഷണം. ഗവേഷണത്തിന്റെ മുന്നോടിയായുള്ള ചോദ്യാവലി എന്താണെന്നറിയാത്ത ഗവേഷകരുണ്ട്. പുതിയ ഉത്തരങ്ങളും വിശദീകരണങ്ങളും നേടാന്‍ ചോദ്യങ്ങള്‍ അറിയുക തന്നെ വേണം. ഗവേഷണഫലമെന്തെന്നു ചോദിച്ചാല്‍ പ്രബന്ധത്തിന്റെ തലക്കെട്ട് പറയുന്നവരാണ് ഭൂരിഭാഗം പേരും. ഇതില്‍ മാറ്റം വരണമെന്നും ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പി.എ. ബേബി ഷാരി, ഡോ. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അജു കെ. നാരായണന്‍, ഡോ. ടി.പി. ബാബുരാജ്, ഡോ. കെ.എ. നുഐമാന്‍, ഡോ. ഇ.ജെ. റോബിന്‍, ഡോ. കെ.പി. സുഹൈല്‍ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രൊഫസര്‍ ധ്രുവ് റെയ്ന, അംബേദ്കര്‍ സര്‍വകലാശാലയിലെ പ്രൊഫ. കൃഷ്ണ മേനോന്‍, പ്രൊഫ. എം.വി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണഡയറക്ടറേറ്റ് ഗവേഷണ ഗൈഡുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച ശില്പശാലയില്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് സംസാരിക്കുന്നു.
രസതന്ത്ര സെമിനാര്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ കാമ്പസിലെ ആര്യഭട്ട ഹാളില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. മഹേഷ് ഹരിഹരന്‍, ഡോ. കേലത്ത് മുരളി മനോജ്, ഡോ. ഗോകുല്‍നാഥ് സഭാപതി എന്നിവര്‍ പ്രഭാഷണം നടത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ തുടര്‍ ദിവസങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പോസ്റ്റര്‍, പ്രോജക്ട് അവതരണങ്ങളും ഉണ്ടാകും.
പരീക്ഷ മാറ്റി
മാര്‍ച്ച് 7, 8 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും യഥാക്രമം 10, 11 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. അഫിലിയേറ്റഡ് കോളേജുകളിലെ 10-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും മാര്‍ച്ച് 14-ലേക്ക് മാറ്റിയിരിക്കുന്നു.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. കോംപ്ലിമെന്ററി കോഴ്‌സ് ഇന്‍ട്രൊഡക്ഷന്‍ ടു ഡാറ്റാ സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 15-ന് നടക്കും.
മാര്‍ച്ച് 8, 15 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ കോര്‍ കോഴ്‌സ് അഡ്വാന്‍സ്ഡ് കാല്‍ക്കുലസ്, മെക്കാനിക്‌സ്-2 ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു




