തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കഴിഞ്ഞദിവസം ബസ്സില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ശന നടപടിയെടുത്ത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് കര്‍ശന നടപടി എടുത്തത്. ഇന്നലെ രാവിലെ 8.30 ടെ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കര്‍ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും, കൂടാതെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ശുപാര്‍ശ ചെയ്തു.

വിദ്യാര്‍ഥിനി ബസില്‍നിന്നു തെറിച്ചുവീണ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിദ്യാര്‍ഥിനി ബസില്‍ നിന്ന് തെറിച്ചുവീണതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ രാവിലെയും വൈകുന്നേരവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top