Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘കേരളീയ വൈദ്യ പാരമ്പര്യം’ സെമിനാറില്‍ പങ്കെടുക്കാം

HIGHLIGHTS : Calicut University News

‘കേരളീയ വൈദ്യ പാരമ്പര്യം’ സെമിനാറില്‍ പങ്കെടുക്കാം

കാലിക്കറ്റ് സര്‍വകലാശാല തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുര, ‘കേരളീയ വൈദ്യപാരമ്പര്യം : ഭാഷ, വിജ്ഞാനം, സംസ്‌കാരം’ എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടത്തുന്നു. 9, 10, 11 തീയതികളില്‍ സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളിലാണ് പരിപാടി. ഒമ്പതിന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. എം.ആര്‍. രാഘവവാര്യര്‍, പ്രൊഫ. ടി. പവിത്രന്‍, ഡോ.കെ.എം. അനില്‍, ഡോ. കെ. മുരളി, പ്രൊഫ. ആര്‍.ബി. ശ്രീകല, ഡോ. കെ.വി. ദിലീപ് കുമാര്‍, ഡോ. ബിന്ദു, ഡോ. എം.കെ. ജിതേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://surveyheart.com/form/621f01b217d25b6b03fefa07 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 9946365600

sameeksha-malabarinews

ചരിത്ര പ്രഭാഷണ പരമ്പര

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടത്തുന്ന ചരിത്രപ്രഭാഷണ പരമ്പരക്ക് തുടക്കമായി. ‘ആദിചരിത്രകാല കേരളം; വായനയും പുനര്‍വായനയും’ എന്ന വിഷയത്തില്‍ ഡോ. കെ.പി. രാജേഷ് പ്രഭാഷണം നടത്തി. പൗരാണിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ആദിചരിത്രകാലത്തെ പുനര്‍വായനക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രവിഭാഗം മേധാവി ഡോ. വി.വി. ഹരിദാസ് അദ്ധ്യക്ഷനായി. ഡോ. ആര്‍. വിനീത്, ഡോ. എം.പി. മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ഡോ. കെ.പി. രാജേഷ് സംസാരിക്കുന്നു.

പരീക്ഷാ ഫലം

എം.സി.എ. ആറാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം വര്‍ഷ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!