നിയോകോവ് അമിത ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍
നിയോകോവ് വൈറസിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ അമിത ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. ആല്‍ഫ ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയവ പോലെ മനുഷ്യരില്‍ കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിന്റെ വകഭേദമല്ല നിയോകോവ്. നേരത്തെ തന്നെ വവ്വാലുകളില്‍ കണ്ടെത്തിയിട്ടുള്ള ഈ വൈറസ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവിദ്ഗ്ധരുടെ വിലയിരുത്തല്‍. ഓരോ മൂന്ന് രോഗബാധിതരില്‍ ഒരാളെ കൊല്ലാന്‍ ശേഷിയുള്ള പുതിയ തരം കൊറോണ വൈറസിന്റെ വകഭേദത്തെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ രണ്ട് ദിവസമായി പുറത്തുവരുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകള്‍ക്കിടിയല്‍ കണ്ടത്തിയ ഈ […]









