അബുദാബി ; അബുദാബിയില്‍ രണ്ടിടത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാക്കിസ്ഥാനിയുമാണെന്ന് അബുദാബി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡ്രോണ്‍ ആക്രമണമാണെന്നാണ് സൂചന. ആദ്യ സ്‌ഫോടനം എണ്ണകമ്പനിയായ അഡ്‌നോക്കിന്റെ സുസഫയിലെ സംഭരണകേന്ദ്രത്തിന്റെ സമീപത്താണ് ഉണ്ടായത്. ഇവിടെ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ലോറികള്‍ പൊട്ടിത്തെറിച്ചു. മറ്റൊന്ന് വിമാനത്താവളത്തിന് സമീപത്തുമാണ്. രണ്ടിടത്തും ഡ്രോണ്‍ എന്ന് സംശയിക്കുന്ന ഒരു വസ്തു സ്‌ഫോടനം നടന്നിടത്ത് വന്ന് പതിച്ചതായി പറയപ്പെടുന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം യമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്.




