Section

malabari-logo-mobile

ഞാനും ജനങ്ങളും തമ്മിൽ എന്ത് വ്യത്യാസം; വിവാഹം മാറ്റിവയ്ക്കുന്നു; നിലപാട് കൊണ്ട് മാതൃകയായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ

HIGHLIGHTS : What is the difference between me and the people; Marriage postponed; New Zealand's Prime Minister Jacinda Arden exemplifies this

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ അടുത്താഴ്ച നടത്താനിരുന്ന തൻറെ വിവാഹവും മാറ്റിവെച്ച് വീണ്ടും നിലപാട് കൊണ്ട് ലോകത്തിനു മാതൃകയായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് തൻറെ വിവാഹവും പ്രധാനമന്ത്രി മാറ്റിവെച്ചത്. വാക്സിൻ എല്ലാ ഡോസും സ്വീകരിച്ച 100 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താൻ അനുമതി ഉണ്ടെങ്കിലും വിവാഹം മാറ്റിവെക്കുകയായിരുന്നു.

ഒമിക്രോൺ വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലാൻഡ്കാരിൽനിന്ന് ഞാൻ വ്യത്യസ്ത അല്ല, ന്യൂസിലൻഡിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല, ഞാൻ അവരുടെ വേദനയിൽ പങ്കു ചേരുകയാണ് ജസീന്ത പറഞ്ഞു.

sameeksha-malabarinews

ടെലിവിഷൻ അവതാരകൻ ആയ ക്ലാർക്ക് ഗേ ഫോഡ് ആണ് ജസീന്ദയുടെ വരൻ. ഒരു പരിപാടിക്കിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു . മൂന്ന് വയസ്സായ ഒരു മകളും ഇവർക്കുണ്ട്.

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നതിനിടെയാണ് തൻറെ വിവാഹം മാറ്റിവെച്ച കാര്യം പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!