Section

malabari-logo-mobile

ട്രെയിനിൽ ഇനി രാത്രിയിൽ ഉച്ചത്തിൽ സംസാരിക്കുന്നവർക്കും പാട്ട് വെക്കുന്നവർക്കുമെതിരെ ഇന്ത്യൻ റെയിൽവേ പോലീസിന്റെ കർശന നടപടി

HIGHLIGHTS : ട്രെയിനിൽ ഇനി രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി...

ട്രെയിനിൽ ഇനി രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ എന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കാൻ അതിനായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടംകൂടി സംസാരിക്കാൻ പാടില്ല കൂടാതെ രാത്രി 10 മണിക്ക് ശേഷം ലൈറ്റുകൾ എല്ലാം ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്. അതേസമയം യാത്രക്കാരുടെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

sameeksha-malabarinews

ഏതെങ്കിലും യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ ട്രെയിൻ ജീവനക്കാർ ഉത്തരവാദികൾ ആയിരിക്കും. ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ആർപിഎഫ് ഇലക്ട്രീഷ്യൻ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ പ്രവർത്തിക്കണമെന്നും റെയിൽവേ നിർദ്ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!