കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. ചോദ്യംചെയ്യല്‍ നാലുമണിക്കൂര്‍ പിന്നിട്ടു. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സൂരജ് എന്നവരാണ് മറ്റ് പ്രതികള്‍.
അതെസമയം അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കി സത്യം തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിനെ ചോദ്യംചെയ്യാന്‍ മൂന്ന് ദിവസത്തെ അനുമതിയാണ് ഉള്ളത്. അത്കൃത്യമായി ചെയ്യുമെന്നും കേസ് അന്വേഷിച്ച് സത്യംതളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും അന്വേഷണം കൃത്യമായി നടത്തുകയാണ് ചെയ്യുന്നതെന്നും അതിന്റെ റിസള്‍ട്ട് എന്താണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കേസ് സെന്‍സിറ്റിവാണോ അല്ലയോ എന്നൊന്നും ഇവിടെ വിഷയമല്ല സത്യംതെളിയിക്കുക മാത്രമാണ് വേണ്ടെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു.



