
ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാട് നിന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തിയത്. ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് 16കാരിയെ കണ്ടെത്തിയത്. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും കൂട്ടി കൊണ്ടുവരികയായിരുന്നു.
വാഴക്കാട് പോലീസ് സഹായത്തോടെ ആദ്യം ലോഡ്ജുകളിലും മറ്റും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് വാടക വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. നാസറുദ്ദീൻ എന്നൊരു വ്യക്തി കൊണ്ടുവന്നതാണന്നും മൂന്ന് മാസമായി ഇവിടെ താമസിക്കുകയാണന്നും വിവാഹിതരാണെന്നും ഒരു മാസം ഗർഭിണി ആണെന്നും പെൺകുട്ടി അറിയിച്ചതായി ചൈൽഡ് ലൈൻ പ്രവർത്തകൻ പറഞ്ഞു.



