Section

malabari-logo-mobile

ഒരു നാടൻ നാലുമണി പലഹാരം

HIGHLIGHTS : A rustic four o'clock dessert

ഒരു നാടൻ നാലുമണി പലഹാരം

 

ആവശ്യമായ സാധനങ്ങൾ :

sameeksha-malabarinews

1. മൈദ – 2 കപ്പ്

2. വറ്റൽമുളക് – അഞ്ച് തരുതരുപ്പായി പൊടിച്ചത്, കുരുമുളക് – ഒരു ചെറിയ സ്പൂൺ, എള്ള് – ഒരു ചെറിയ സ്പൂൺ, ജീരകം- ഒരു ചെറിയ സ്പൂൺ, കായംപൊടി – ഒരു ചെറിയ സ്പൂൺ

3. വനസ്പതി – രണ്ടു വലിയ സ്പൂൺ വെള്ളം – പാകത്തിന് ഉപ്പ് – പാകത്തിന്

4. വനസ്പതി ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

5. പുട്ടുപൊടി – മൂന്നു വലിയ സ്പൂൺ
6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

മൈദയിൽ രണ്ടാമത്തെ ചേരുവയും വനസ്പതിയും ഉപ്പും വെള്ളവും ചേർത്തു കുഴച്ചു ചപ്പാത്തിയുടെ മാവിന്റെ പരുവത്തിലാക്കണം.
ഇത് എട്ട് ഉരുളകളാക്കി ഓരോന്നും വലുപ്പത്തിൽ കനം കുറച്ചു ചപ്പാത്തി പോലെ വൃത്താകൃതിയിൽ പരത്തുക.

ഓരോ ചപ്പാത്തിയുടെയും മുകളിൽ ഉരുക്കിയ വനസ്പതി അൽപം പുരട്ടിയ ശേഷം അൽപം പുട്ടുപ്പൊടി വിതറി മുകളിൽ വേറൊരു ചപ്പാത്തി വയ്ക്കുക. ഒന്നിനു മുകളിൽ ഒന്നായി വച്ചിരിക്കുന്ന രണ്ടു ചപ്പാത്തിയും ചേർത്തു പായ ചുരുട്ടുന്നതു പോലെ ചുരുട്ടിയെടുക്കണം.

ചുരുട്ടി വച്ചിരിക്കുന്ന ഓരോന്നും എടുത്തു കാൽ ഇഞ്ചു കനത്തിൽ മുറിച്ചു വയ്ക്കുക. ഇനി മുറിച്ചെടുത്ത രണ്ടു കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി വച്ച് അധികം ബലം കൊടുക്കാതെ പരത്തണം. ഇതു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.

തയ്യാറാക്കിയത് – ഷെരീഫ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!