Section

malabari-logo-mobile

കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികളെ ദൈവത്തില്‍ പിടിച്ച് സത്യം ചെയ്യിച്ച് ഗോവയിലെ കോണ്‍ഗ്രസ്

HIGHLIGHTS : പാനാജി: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികളെ കൊണ്ട് സത്യം ചെയ്യിച്ച് ഗോവയില്‍ കോണ്‍ഗ്രസ്. ഗോവ നിയമസഭാ തെരഞ്ഞടെപ്പിന് മുന്ന...

പാനാജി: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികളെ കൊണ്ട് സത്യം ചെയ്യിച്ച് ഗോവയില്‍ കോണ്‍ഗ്രസ്. ഗോവ നിയമസഭാ തെരഞ്ഞടെപ്പിന് മുന്നോടിയായാണ് ഇതുവരെ പ്രഖ്യാപിച്ച് 36 സ്ഥാനാര്‍ത്ഥികളെയും കൊണ്ട് അമ്പലങ്ങളിലും പള്ളികളിലും കൊണ്ടുപോയി സത്യം ചെയ്യിക്കുകയാണ് പാര്‍ട്ടി.

പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും,കൊങ്കണിയിലെ ബാംബോലിം ക്രോസിലെ പള്ളിയിലും ബെറ്റിമിലെ മുസ്ലിം പള്ളിയിലുമെത്തിയാണ് ശനിയാഴ്ച സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്.

sameeksha-malabarinews

ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് ഗോണ്‍ഗ്രസ് ഇപ്പോള്‍ വിചിത്രമായ ഒരുതീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് നടപ്പിലാക്കുന്ന ചിത്രങ്ങള്‍ ഓദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെക്കുകയും ചെയ്തു. ദേശീയ നേതാക്കളായ ചിദംബം, ദിനേശ് ഗുണ്ടറാവുവുമടക്കമുള്ള നേതാക്കള്‍ ഈ സത്യംചെയ്യിക്കല്‍ ചടങ്ങിന് സാക്ഷിയായി.

2017ല്‍ ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. ജയിച്ച് എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി. 17 എംഎല്‍എമാരുണ്ടായിരുന്ന ഗോവയില്‍ 2 പേര്‍ മാത്രമെ ബാക്കിയൊള്ളു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!