Section

malabari-logo-mobile

വിദ്യാര്‍ത്ഥിയെയും അമ്മയെയും നടുറോഡിലിട്ട് മര്‍ദ്ദിച്ച ഗുണ്ടാ നേതാവ് ഒരു മാസത്തിനുശേഷം അറസ്റ്റില്‍

HIGHLIGHTS : The gang leader who beat up a student and his mother in Nadu was arrested a month later

കൊല്ലം: പ്ലസ് ടു വിദ്യാര്‍ഥിയെയും അമ്മയെയും നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒളിവില്‍ പോയ ഗുണ്ടാ നേതാവ് കൊട്ടോടി നിസാം അറസ്റ്റില്‍. വധശ്രമ കേസുകളിലടക്കം പ്രതിയായ ഇയാളെ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം പതിനേഴിനാണ് നാലുമുക്ക് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് നടുറോഡില്‍ മര്‍ദനമേറ്റത്. ഗുണ്ടാ നേതാവായ കൊട്ടോടി നിസാമും മറ്റ് രണ്ട് പേരും ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ കുട്ടിയുടെ അമ്മയെയും അക്രമികള്‍ മര്‍ദ്ദിച്ചു. ഈ സംഭവത്തിനു ശേഷം ഒളിവില്‍ പോയ നിസാമിനായി പോലീസ് അന്വേഷണം നടക്കുകയായിരുന്നു. ഒളിവിലായിരുന്ന നിസാം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഇക്കാര്യമറിഞ്ഞ പോലീസ് മഫ്തിയില്‍ പിന്തുടര്‍ന്നു.

sameeksha-malabarinews

തലവരമ്പ് ജംഗ്ഷനില്‍ നാട്ടുകാരില്‍ ചിലരെ അസഭ്യം പറയുന്നതിനിടെ പോലീസ് നിസാമിനെ പിടികൂടുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിസാമിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിക്കാന്‍ നിസാമിന്റെ കൂട്ടാളി അമ്പു എന്ന വിഷ്ണുവും ശ്രമിച്ചു. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് നിസാമിനെതിരെ കേസ് എടുത്തിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!