വേശ്യയെന്ന് വിളിച്ചു; പോലീസ് സിഐക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ എഴുതിയ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ കുറിപ്പ്

തേഞ്ഞിപ്പലം;പോലീസിനെതിരെ ഗുരതരമായ ആരോപണങ്ങളുമായി പോക്‌സോ കേസില്‍ ഇരയായി ആത്മഹത്യ ചെയ്ത തേഞ്ഞിപ്പലത്തെ പെണ്‍കുട്ടിയുടെ കുറിപ്പ് പുറത്ത്. ആദ്യതവണ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വേശ്യയെന്ന് വിളിച്ച് ഫറോക്കിലെ അന്നത്തെ സിഐ അപമാനിച്ചെന്നും തന്റെ ഈ അവസ്ഥക്ക് കാരണം സിഐയും പ്രതികളുമാണെന്നും കുറിപ്പില്‍ പറയുന്നു. പീഡന വിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി.പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രതിശുതവരനെ പോലീസുകാര്‍ മര്‍ദ്ധിച്ചു. ജീവിക്കാന്‍ താല്‍പര്യമില്ല എന്നല്ലാം കുറിപ്പിലുണ്ട്.

ഈ കേസില്‍ പോലീസിന്റെ നടപടികളെ കുറിച്ച് പോലീസ് ഇന്റലിജെന്‍സ് നല്‍കിയ റിപ്പോര്‍ട്ടും പോലീസിന് അനുകൂലമല്ല. പോക്‌സോ കേസില്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

പെണ്‍കുട്ടി ഇരയായ പോകസോ കേസന്വേഷിച്ച കൊണ്ടോട്ടി, ഫറോക്ക് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിക്കണമെന്ന ആവിശ്യവും ശക്തമാകുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top