യുഎഇയിൽ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മിസൈലുകൾ സൈന്യം തകർത്തു

യു എ ഇ ക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. എന്നാൽ ഈ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏതു ഭീഷണികളെയും നേരിടാൻ യുഎഇ പൂർണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ മാത്രമേ സ്വീകരിക്കാവൂ എന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top