തേഞ്ഞിപ്പലത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ചെനക്കലങ്ങാടി കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. തേഞ്ഞിപ്പലം മൂന്നിയൂർ പഞ്ചായത്തുകളുടെ അതിരായ ചെമ്മൽ പാടശേഖരത്തിൽ മൂന്നുവർഷമായി കർഷകരുടെ കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയാണ് ഒടുവിൽ പിടിയിലായത്.

രാവിലെ വയലിനോട് ചേർന്ന പറമ്പിലൂടെ ഓടിയ കാട്ടുപന്നി കിണറ്റിൽ വീഴുകയായിരുന്നു.

കർഷകർ കണ്ട് വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ ഉദ്യോഗസ്ഥർ എത്തി പന്നിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top