സ്വവര്‍ഗാനുരാഗികളായ കുട്ടികളെ പിന്തുണയ്ക്കൂ-മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികളായ കുട്ടികളെ മാതാപിതാക്കള്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാപിതാക്കള്‍ നേരിടുന്ന പ്രതിവാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ ലൈംഗികാഭിരുചികള്‍ കുട്ടികളില്‍ കണ്ടാല്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് വേണ്ടത്. അല്ലാതെ കുറ്റപ്പെടുത്തുന്ന മനോഭാവമല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നേരത്തേ മാര്‍പാപ്പ പറഞ്ഞിരുന്നു.

പള്ളികളില്‍ സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം അംഗീകരിക്കാനാകില്ലെങ്കിലും ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top