Section

malabari-logo-mobile

ആലുവായില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

HIGHLIGHTS : Goods train derails in Aluva

കൊച്ചി: ആലുവായില്‍ ട്രാക്ക് മാറുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് ആലുവ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുമ്പോള്‍ പാളം തെറ്റിയത്. ആളപായം ഇല്ല.

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാംകുളം – തൃശ്ശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു. ഗതാഗതം പനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

sameeksha-malabarinews

ഇരു ദിശകളിലേക്കും ഉള്ള ട്രെയിനുകള്‍ വൈകും എന്ന് റെയില്‍വേ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!