കിളിമാനൂരില്‍ അഞ്ച് കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി

തിരുവനന്തപുരം: കിളിമാനൂരില്‍ അഞ്ച് കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്‍പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്.

വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു തിമിംഗല ഛര്‍ദി.

സുഗന്ധദ്രവ്യ മേഖലയിലാണ് ആംബര്‍ഗ്രിസിന്റെ പ്രധാന ഉപയോഗം. നല്ല സുഗന്ധം നല്‍കുന്നു എന്നതിലുപരി, പെര്‍ഫ്യൂം വേഗത്തില്‍ നിരാവിയായി പോകാതെ ഉപയോഗിക്കുന്നയാളുടെ തൊലിയില്‍ പറ്റിപിടിച്ച് കൂടുതല്‍ നേരം സുഗന്ധം നല്‍കാന്‍ ആംബര്‍ഗ്രിസ് കാരണമാകുന്നു.

 

Share news
error: Content is protected !!
Scroll to Top