Section

malabari-logo-mobile

തിരൂരില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

HIGHLIGHTS : In Tirur, they broke the lock of a house and stole 25 pawan of gold and cash; Two arrested

തിരൂര്‍: തിരൂര്‍ പറവണ്ണയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പാണ്ടിക്കാട് മോഴക്കല്ല് സ്വദേശി പട്ടാണി അബ്ദുള്‍ അസീസ് (48) എന്ന ബാവ, കണ്ണൂര്‍ അഴീക്കോട് സ്വദേശി സുബൈദാസ് വീട്ടില്‍ റെനീസ് (26) എന്നിവരെയാണ് തിരൂര്‍ പൊലീസും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലാണ് പറവണ്ണ മുറിവഴിക്കലില്‍ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയും കവര്‍ച്ചനടന്നത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചു. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരില്‍ നിന്നും മോഷണമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും തുടരന്വേഷണങ്ങള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

sameeksha-malabarinews

പിടിയിലായ അസീസിന് മലപ്പുറം, പാക്കോട്, തൃശ്ശൂര്‍, എറണാംകുളം , കോഴിക്കോട് ജില്ലകളിലായി മോഷണം, ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കല്‍ ഉള്‍പ്പെടെ 30 ഓളം കേസുകളും റെനീസിന് ലഹരി കടത്ത്, മോഷണം ഉള്‍പ്പെടെ 4 ഓളം കേസുകള്‍ നിലവില്‍ ഉണ്ട്. പ്രദേശത്ത് നടന്ന മറ്റ് മോഷണക്കേസുകളില്‍ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!