Section

malabari-logo-mobile

ആദ്യ യാത്രയില്‍ നവകേരള ബസ്സിന്റെ ഡോര്‍ തകര്‍ന്നെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി

HIGHLIGHTS : KSRTC says the news that the door of the Navakerala bus broke on the first journey is baseless

കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു എന്നാണ് കെഎസ്ആര്‍ടിസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്.

ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്നത്. ബസ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയശേഷം ഡോര്‍ എമര്‍ജന്‍സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്.

sameeksha-malabarinews

ബസ്സിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര്‍ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ബസ്സിന്റെ തകരാര്‍ എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കെഎസ്ആര്‍ടിസി പറഞ്ഞു.

മുഴുവന്‍ സീറ്റില്‍ ആളുകളുമായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്. രാവിലെ നാലരയോടെയാണ് കോഴിക്കോടുനിന്നു ബസ് പുറപ്പെട്ടത്. ഇതിനിടെ മുന്‍പിലെ ലിഫ്റ്റുള്ള ഡോര്‍ തുറന്നു പോയത് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. ഡോറ് തുറന്ന് ബസിനുള്ളിലേക്കു ശക്തിയായ കാറ്റ് അടിച്ചു കയറാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെയാണു കാരന്തൂര്‍ വച്ച് ഡോര്‍ കെട്ടിവച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തിച്ചു ഡോര്‍ ശരിയാക്കിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!