വീണുകിട്ടിയ 25,000 രൂപയടങ്ങിയ പേഴ്‌സ് തിരിച്ച് നല്‍കി മാതൃകയായി യുവാക്കള്‍

പരപ്പനങ്ങാടി; കളികഴിഞ്ഞ് മടങ്ങവെ റോഡില്‍ നിന്നും വീണുകിട്ടിയ 25,000 രൂപയടങ്ങിയ പേഴ്‌സ് തിരിച്ച് നല്‍കി മാതൃകയായി യുവാക്കള്‍.

പരപ്പനങ്ങാടി നഗരത്തിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു മുകളിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിഎഫ്‌സി ക്ലബ്ബിന്റെ ഫുട്‌ബോള്‍ കളിക്കാരായ കൊടപ്പാളി സ്വദേശികളായ അഷ്‌റഫ്‌സി.വി, റഷീദ് സി.വി എന്നിവര്‍ക്കാണ് 25000 രൂപയും ലൈസന്‍സും മറ്റ് പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കിട്ടിയത്.

ഇവര്‍ തന്നെ പേഴ്‌സിലെ അഡ്രസ് കണ്ടെത്തി ഉടമസ്ഥനായ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി മുഹമ്മദ് നിയാസിനെ കണ്ടെത്തുകയും തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. നാടിന് മാതൃകപരമായ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയതെന്ന് മുന്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top