ആഫ്രിക്കൻ നേഷൻസ് കപ്പ് സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 6 മരണം

ആഫ്രിക്കൻ നേഷൻസ് കപ്പ് സ്റ്റേഡിയത്തിന് മുന്നിൽ തിക്കിലും തിരക്കിലും പെട്ട് ആറുമരണം. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാമറൂണും കൊമോറോസും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം കാണാനെത്തിയ ആരാധകരാണ് അപകടത്തിൽപ്പെട്ടത്.

യാഗുണ്ടയിൽ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള ആദ്യ പ്രധാന മത്സരത്തിൽ കാണികളെ ആകർഷിക്കാൻ സൗജന്യ ടിക്കറ്റ് യാത്രാ സൗകര്യവും ഒരുക്കിയിരുന്നു. 60,000 കാണികൾക്ക് കളി കാണാനുള്ള സൗകര്യം ആണ് സ്റ്റേഡിയത്തിൽ ഉള്ളത്. മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരോട് അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയതാണ് വലിയ ദുരന്തത്തിന് കാരണമായത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിഷേധിച്ച അധികൃതർ ഗേറ്റ് പൂട്ടി അതോടെയാണ് തിക്കുംതിരക്കും ഉണ്ടായത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുമെന്ന് ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് കാമറൂൺ ആഫ്രിക്കൻ നേഷൻസ് കപ്പിന് വേദിയാകുന്നത്.

Share news
error: Content is protected !!
Scroll to Top