രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് പത്ത് പേർ അർഹരായി

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചു.

ഇന്ത്യയിലാകമാനം ഓരോ സ്ഥാനത്തുനിന്നും ആയി 662 പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് .

കേരളത്തിൽ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീർ റാവുത്തർ, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണ, ഡപ്യൂട്ടി കമൻഡന്റ് ശ്യാം സുന്ദർ, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാർ, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് അസി.സി.പി. സാജൻ കുഞ്ഞേലിപറമ്പിൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശശികുമാർ ലക്ഷ്മണൻ എന്നിവരാണ് മെഡലിന് അർഹരായത്.

Share news
error: Content is protected !!
Scroll to Top