തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഗവർണറും തമ്മിലുള്ള പോരിന് താൽക്കാലിക അന്ത്യം. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ചാൻസലറുടെ പദവി നിർവഹിച്ചു തുടങ്ങി. ഇതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സർവ്വകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.
അമേരിക്കയിലേക്ക് ചികിത്സിക്ക് പോകുന്നതിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചും ഫോണിൽ സംസാരിച്ചും പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. പദവി ഒഴിയരുത് എന്ന് ആവശ്യപ്പെട്ടും
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയ സാഹചര്യത്തിലുമാണ് ഗവർണർ ചുമതല നിർവഹിച്ചു തുടങ്ങിയത്.
കഴിഞ്ഞമാസം ചാൻസലർ പദവി താൻ ഒഴിയുകയാണ് എന്നും മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും എന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നു. തുടർന്ന് സർക്കാരിനെതിരെ പരസ്യ വിമർശനവും നടത്തി. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരളസർവ്വകലാശാല തള്ളിക്കളഞ്ഞു. കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് ഗവർണർ പരിഹസിച്ചു. എന്തുകൊണ്ട് ഡിലിറ്റ് നിഷേധിച്ചു എന്ന് വ്യക്തമാക്കുന്ന വിസിയുടെ വിശദീകരണക്കുറിപ്പ് ഗവർണറെ ചൊടിപ്പിച്ചു. ചട്ടങ്ങൾ മറികടന്ന് കണ്ണൂർ സർവ്വകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും പോരിന്റെ ശക്തി കൂട്ടി. തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആയി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.
പ്രശ്നം പരിഹരിച്ചതോടെ വീണ്ടും ഫയലുകൾ ഗവർണർക്ക് അയച്ചു തുടങ്ങി.




