സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം ശ്രദ്ധേയമായി
ദോഹ: ഖത്തറിലെ മലയാളി സാംസ്‌കാരിക വേദിയായ തിരുമുറ്റം ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് മീഡിയ പഌസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രണ്ട് ദിവസം നീണ്ടുനിന്ന പ്രദര്‍ശനം കാണാന്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്ത മേഖലകളില്‍ നിന്നുള്ള നൂറു കണക്കിനാളുകളാണ് എത്തിയത്.









