Section

malabari-logo-mobile

ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നു

HIGHLIGHTS : ടെഹ്‌റാന്‍ : ഇറാന്‍ ആണവനിയന്ത്രണ കരാര്‍ നിലവില്‍ വന്നു. ഇറാനും ലോകത്തെ ആറ് വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവെച്ച ഇടക്കാല ആണവനിയന്ത്രണ കരാറാണ് നിലവില്...

larg.iran.nuclearടെഹ്‌റാന്‍ : ഇറാന്‍ ആണവനിയന്ത്രണ കരാര്‍ നിലവില്‍ വന്നു. ഇറാനും ലോകത്തെ ആറ് വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവെച്ച ഇടക്കാല ആണവനിയന്ത്രണ കരാറാണ് നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായി ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം നിര്‍ത്തി വെച്ചു. ലതന്‍സ് നിലയത്തിലെ സെന്‍ട്രി ഫ്യൂജുകള്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധന വിച്ഛേദിച്ചതായും ഇറാന്‍ ആണവോര്‍ജ്ജ സംഘടനയുടെ മേധാവി അലി അക്ബര്‍ സ്വാലിഹി സ്ഥിരീകരിച്ചു.

യുഎസ്, റഷ്യ,ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് തുടങ്ങി ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങളും ജര്‍മ്മനിയുമായി നവംബറില്‍ ജനീവയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് കരാറിനുള്ള പ്രാഥമിക ധാരണയായത്. 6 മാസത്തേക്കാണ് കരാര്‍.

sameeksha-malabarinews

ആണവ പദ്ധതികള്‍ സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക ഐക്യരാടഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയായിരിക്കും. 700 കോടി ഡോളറിന് തുല്ല്യമായ സാമ്പത്തിക ഉപരോധ ഇളവുകളാണ് കരാറിന്റെ ഭാഗമായി പാശ്ചാത്യ ശക്തികള്‍ അനുവദിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!