ബോര്‍ഡില്‍ ഐ ലവ് യൂ എന്നെഴുതി വിദ്യാര്‍ത്ഥിനികളോട് വിശദീകരിക്കാന്‍ പറഞ്ഞ അദ്ധ്യാപകന്‍ അറസ്റ്റില്‍

മദ്ധ്യപ്രദേശ് : ബ്ലാക്‌ബോര്‍ഡില്‍ ഐ ലവ് യൂ എന്നെഴുതി വിദ്യാര്‍ത്ഥിനികളോട് അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ പറഞ്ഞ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഖിരിയ ഗ്രാമത്തിലുള്ള നവീന്‍ മിഡില്‍ സ്‌കൂളിലെ 7-8 ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളോടാണ് പ്രധാന അദ്ധ്യാപകനായ പിഎല്‍ അഹിര്‍വാള്‍ ഇങ്ങനെ പറഞ്ഞത്. പാഠഭാഗത്തിലില്ലാത്ത ഇക്കാര്യങ്ങള്‍ കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് ക്ലാസെടുത്തതോടെ കുട്ടികള്‍ അമ്പരക്കുകയായിരുന്നു.

അദ്ധ്യാപകന്റെ ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നപ്പോള്‍ രോഷാകുലനായ ഇദ്ദേഹം ഉത്തരം പറഞ്ഞില്ലെങ്കില്‍ എല്ലാവരെയും ക്ലാസിന് വെളിയിലേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും വീണ്ടും ഇത്തരത്തില്‍ അശ്ലീല ചുവയോടെ തന്നെ സംസാരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ മാതാപിതാക്കളോട് ഇതേ കുറിച്ച് പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതും അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതും. സ്ഥിരമായി മദ്യപിച്ച് ക്ലാസില്‍ എത്താറുള്ള അഹിര്‍വാള്‍ തങ്ങളെ ശല്ല്യപ്പെടുത്താറുണ്ടെന്ന് കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top