പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌ക്കന് പരിക്കേറ്റു

പരപ്പനങ്ങാടി: ട്രെയിന്‍ ഇറങ്ങുന്നതിനിടെ ഫ്‌ളാറ്റ്‌ഫോമില്‍ വീണ് തലശ്ശേരി സ്വദേശിക്ക് പരിക്കേറ്റു. തലശ്ശേരി സ്വദേശി അബ്ദുള്ള (60) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.40 ഓടെ മംഗലാപുരം – നാഗര്‍കോവില്‍ എക്‌സ്പ്രസ്സില്‍ നിന്നും ഇറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തിരൂരങ്ങാടി മമ്പുറം മഖാമിലെക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പേ ഇറങ്ങിയതിനെ തുടര്‍ന്നാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top