Section

malabari-logo-mobile

സൗദിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ പുറത്താക്കാന്‍ നിയമം വരുന്നു

HIGHLIGHTS : റിയാദ്: സൗദ്യ അറേബ്യയില്‍ നിതാഖത് നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വിദേശ പൗരന്‍മാര്‍ക്ക് രാജ്യത്ത് പരമാവധി 8 വര്‍ഷം മാത്രമേ നില്‍ക്കാന്‍ പാട...

NITAQATറിയാദ്: സൗദ്യ അറേബ്യയില്‍ നിതാഖത് നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വിദേശ പൗരന്‍മാര്‍ക്ക് രാജ്യത്ത് പരമാവധി 8 വര്‍ഷം മാത്രമേ നില്‍ക്കാന്‍ പാടുള്ളൂ എന്ന തരത്തിലാണ് പുതിയ നിയമം ആവിഷ്‌കരിക്കുന്നത്. വിദേശ തൊഴിലാളികള്‍ കുടുംബങ്ങളെ സൗദ്യ അറേബ്യയിലേക്ക് കൊണ്ടു വരുന്നത് നിരുല്‍സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദ്യ അറേബ്യ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായാണ് നിതാഖത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി ചില പുതിയ നിര്‍ദ്ദേശങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം പുതിയ പോയിന്റ് സമ്പ്രദായം ഏര്‍പ്പെടുത്തികൊണ്ട് വിദേശിക്ക് അനുവദിച്ച സമയ പരിധി നിരീക്ഷിക്കാനും തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. 6,000 റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്ന വിദേശിക്ക് 1.5 പോയിന്റ് നല്‍കും. എന്നാല്‍ സൗദി മന്ത്രാലയം അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പോയിന്റ് സമ്പ്രദായം ബാധകമല്ല. കുടുംബങ്ങളെ കൊണ്ടു വരുന്ന വിദേശിക്കും 1.5 പോയിന്റ് നല്‍കും. പരമാവധി 3 പോയിന്റ് മാത്രമേ ഒരു വിദേശിക്ക് ലഭിക്കാന്‍ പാടുളളൂ. എന്നാല്‍ ഇത്തരമൊരു നിയമം നിലവില്‍ വന്നാല്‍ വിദഗ്ധരായ തൊഴിലാളകള്‍ സൗദിയിലേക്ക് വരാന്‍ വിമുഖത കാണിക്കുകയും ഇത് തിരിച്ചടിയാകയും ചെയ്യുമന്നെ ആശങ്കയും സൗദി ഭരണകൂടത്തിനുണ്ട്.

sameeksha-malabarinews

അതേസമയം സൗദ്യ അറേബ്യയിലേക്ക് പാലായനം ചെയ്ത പലസ്തീനികളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കും.

സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അനുമതി കിട്ടി കഴിയുന്നതോടെ ഈ പുതിയ വ്യവസ്ഥകള്‍ പെട്ടെന്ന് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിതാഖതിനേക്കാള്‍ കര്‍ശന വ്യവസ്ഥകളടങ്ങിയ ഈ നിയമം യാഥാര്‍ത്ഥ്യമായാല്‍ സൗദിയിലെ ലക്ഷ കണക്കിന് ഇന്ത്യക്കാര്‍ക്ക് സൗദ്യ അറേബ്യ വിടേണ്ടി വരും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക മലബാര്‍ മേഖലയെ ആയിരിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!