ദോഹ.: സമീക്ഷ പിക്‌ചേര്‍സിന്റെ ബാനറില്‍ നന്മ വിഷ്യല്‍ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ ഖുര്‍ആനിലെ ജന്തു കഥകള്‍ എന്ന ആനിമേഷന്‍ സിനിമയുടെ ഖത്തറിലെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ.കെ. ഉസ് മാന് ആദ്യ സി. ഡി. നല്‍കി. സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തുടര്‍ന്ന് സിനിമയുടെ പ്രിവ്യൂവും നടന്നു.
പ്രശസ്ത അറബ് മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ അഹ് മദ് ബഹ്ജത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് റഹ്് മാന്‍ മുന്നുരാണ് ആനിമേഷന്‍ ചിത്രത്തിന് സംഭാഷണമൊരുക്കിയിരിക്കുന്നത്.


സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി. എന്‍. ബാബുരാജന്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഫാലഹ് നാസര്‍ ഫാലഹ് ഹൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, നീലിമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കറണ്ടോത്ത്, സിജി ഖത്തര്‍ സ്ഥാപക പ്രസിഡണ്ട് കെ. പി. നൂറുദ്ധീന്‍ വകറ അല്‍ മദ്‌റസതുല്‍ ഉസ് ലാമിയ പ്രിന്‍സിപ്പല്‍ ആദം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.