സരിതക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോയെന്ന് ഹൈക്കോടതി

saritha s nair 2 copyസോളാര്‍ കേസിലെ രണ്ടാംപ്രതി റിമാന്റില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് ജയലില്‍ ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി. ജയിലില്‍ കഴിയുന്ന സരിതയുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അങ്ങിനെ സംശയം തോന്നുന്നതായും കോടതി പറഞ്ഞു.

സരിതക്ക് ജയിലില്‍ ഇത്രയധികം സൗകര്യങ്ങള്‍ എങ്ങിനെ ലഭിക്കുന്നവെന്നും ആരാണ് സരിതക്ക് സാരികള്‍ എത്ത്ിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

സലീംരാജിന്റെ ഭൂമി തട്ടിപ്പ് കേസിലെ പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്് സരതയുടെ പുതുപ്പള്ളി വഴിയുള്ള യാത്രയെ കുറിച്ചും കോടതി ചോദിച്ചു.

 

Share news
error: Content is protected !!
Scroll to Top