Section

malabari-logo-mobile

ജോലി തട്ടിപ്പ്; എയര്‍ ഹോസ്സ്റ്റസ് അടക്കം 5 പേര്‍ അറസ്റ്റില്‍

HIGHLIGHTS : കോഴിക്കോട് : വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഉദേ്യാഗാര്‍ത്ഥികളെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്...

13കോഴിക്കോട് : വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഉദേ്യാഗാര്‍ത്ഥികളെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസ് അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസായ കൊല്ലൂര്‍ സ്വദേശിനി കലൈവാണി(28), ഫ്രേഡ് പോള്‍(24),അനുപ് ജോസഫ്(30), അനൂപ്(23) , സുരേഷ് കുമാര്‍(42) എന്നിവരെയാണ് സംഭവത്തെ തുടര്‍ന്ന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി വിമാനത്താവളത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ടെന്നും ഇവിടേക്ക് ആവശ്യമായ സ്റ്റാഫിനെ നിയോഗിക്കാനാണെന്ന് പറഞ്ഞാണ് ഉദേ്യാഗാര്‍ത്ഥികളെ കബളിപ്പിച്ചത്. ഇതിനായി ഇവര്‍ ബുധനാഴ്ച കോഴിക്കോട് ഇന്റര്‍വ്യൂ നടത്തിയെന്നും തുടര്‍ന്ന് ഇന്നലെ കോഴിക്കോട് വെച്ച് അഭിമുഖം നടത്തിയതില്‍ സംശയം തോന്നിയ ഉദേ്യാഗാര്‍ത്ഥികളാണ് പോലീസില്‍ ഇക്കാര്യം അറിയിച്ചത്.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇവരുടെ കൈവശം ഇല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അഭിമുഖത്തില്‍ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന് 60,000 രൂപയാണ് വാങ്ങുക. പത്രങ്ങളില്‍ പരസ്യം നല്‍കാതെയായിരുന്നു അഭിമുഖം നടത്തിയിരുന്നത്. ഫോണ്‍, എസ്എംഎസ് എന്നിവ വഴിയാണ് ഉദേ്യാഗാര്‍ത്ഥികളെ വിവരം അറിയിച്ചിരുന്നത്. 30 പേരാണ് അഭിമുഖത്തിനായി എത്തിയിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!