ഹോസ്റ്റലില്‍ പ്രസവിച്ച പത്താംക്ലാസുകാരി കുഞ്ഞിനെ എറിഞ്ഞു കൊന്നു

നിസാമാബാദ് : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ച് കുഞ്ഞിനെ ജനല്‍ വഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. നിസാമാബാദിലെ ഗേള്‍സ് റസിഡന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സംഭവം പുറത്തറിയാതിരിക്കാന്‍ നവജാത ശിശുവിനെ പെണ്‍കുട്ടി തന്നെ ജനല്‍ വഴി പുറത്തേക്ക് എറിയുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

ഈ പെണ്‍കുട്ടിയുടെ വിവാഹം ഒരു ബന്ധുവുമായി ഉറപ്പിച്ചിരിക്കുകയായിരുന്നു. പെണ്‍കുട്ടി കഴിഞ്ഞ അവധി നാളില്‍ ഇയാളുടെ വീട്ടില്‍ പോയിരുന്നു. ഈ ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. അവധി കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വയറ്റില്‍ തുണി വലിച്ചു കെട്ടിയാണത്രെ ഗര്‍ഭം മറ്റുള്ളവരില്‍ നിന്ന് മറിച്ചു വെച്ചിരുന്നത്.

പ്രസവത്തോടെ ആരോഗ്യ സ്ഥിതി മോശമായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിശ്രുധ വരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top