പരപ്പനങ്ങാടി : പരപ്പനങ്ങാടി ലയണ്‍സ് ക്ലബ് നെടുവ ചാരിറ്റബിള്‍ ഫൗണ്ടേഷനും BMH Care Hospital താനൂര്‍ ന്റെ സഹകരണത്തോടെ വൃക്ക നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 ന് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ആരംഭിക്കും. 1.30 ന് നടക്കുന്ന ക്യാമ്പില്‍ പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധന്‍ ഡോ. വിനോദ് കുമാര്‍ എംഡി എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പ് ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. അവയവദാന സമ്മതപത്രം കൈമാറല്‍, വൃക്കരോഗ ശസ്ത്രക്രിയക്കുള്ള ധനസഹായ വിതരണം തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. മുഹമ്മദ് ഹനീഫ , ടിവി സുചിത്രന്‍, മനോജ്കുമാര്‍ നെടുവ, എം സജിത്ത് എന്നിവര്‍ പങ്കെടുത്തു.



