Section

malabari-logo-mobile

പാമോലിന്‍ കേസ്; പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കോടതി തള്ളി

HIGHLIGHTS : തൃശ്ശൂര്‍ : പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹരജി തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് ജനുവരി 22 ലേക്ക് മാറ്റി. കേസ് പിന്‍വലിക്കാന...

umman_chandyതൃശ്ശൂര്‍ : പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹരജി തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് ജനുവരി 22 ലേക്ക് മാറ്റി. കേസ് പിന്‍വലിക്കാനുളള തീരുമാനം മന്ത്രി സഭയെടുക്കുകയും അത് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണിതെന്നും മന്ത്രിസഭാ തീരുമാനം കൊണ്ട് അവസനിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

sameeksha-malabarinews

സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വിഎസ് സുനില്‍ കുമാര്‍ എംഎല്‍എയും കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജനുവരി 12 നകം തീര്‍പ്പണ്ടാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. നേരത്തെ ഈ കേസിലെ 5ാം പ്രതിയായ ജിജി തോംസണെ കേസില്‍ നിന്നും ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. സംഭവ സമയത്ത് സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍.

1991 ലെ യുഡിഎഫ് ഭരണകാലത്താണ് താനൂരില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15,000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

പാമോയിലിന്‍ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ 8 പേരാണ് ഉണ്ടായിരുന്നത്. കേസ് പിന്‍വലിക്കാനായി വിജിലന്‍സ് കോടതിയുടെ അനുമതി തേടാന്‍ 2005 ലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതാണെങ്കിലും പിന്നീട് വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ അത് പിന്‍വലിക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!