തൃശ്ശൂര്‍ : ആംആദ്മി പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാറാ ജോസഫ് ഒരുങ്ങുന്നു. ആംആദ്മി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അത് ഒരു ജന മുന്നേറ്റമാണെന്നും അതിന്റെ ഭാഗമാകാന്‍ ആലോചിക്കുന്നതായും സാറാ ജോസഫ് പറഞ്ഞു.
ആംആദ്മി പാര്‍ട്ടി ഇതു വരെ പരിചിതമല്ലാത്തൊരു മൂവ്‌മെന്റ് ആണെന്നും അതിന് പ്രത്യയ ശാസ്ത്രവും ദേശീയനയവും ഇല്ലെന്നുപറയുന്നത് ദുഷ്പ്രചരണമാണെന്നും അവരുടെ നയപരിപാടികള്‍ വായിച്ചാല്‍ അത് വ്യക്തമാകുമെന്നും സാറാ ജോസഫ് പറഞ്ഞു. ഇടതുവലതു വിധേയത്വമെന്ന കേരളീയരുടെ ശീലത്തിനുള്ള ബദലാണ് ആംആദ്മിയെന്ന് സാറാജോസഫ് കൂട്ടിച്ചേര്‍ത്തു. ആംആദ്മി അധികാരത്തിലെത്തിയാല്‍ ദുഷിക്കുമെന്ന് വിമര്‍ശിക്കുന്നവര്‍ ദുഷിപ്പിന്റെ അങ്ങേയറ്റത്തുള്ളവരാണെന്നുള്ളതാണ് തമാശയെന്നും അവര്‍ പറഞ്ഞു.
ഭരണകൂടങ്ങളും കോര്‍പ്പറേറ്റകളും നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി സാറാ ജോസഫ് രംഗത്തുണ്ട്.



