ദേവയാനി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

imagesന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ഇന്ത്യയിലേക്ക് സ്ഥലം മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ദേവയായാനി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

തെറ്റായ വിവരങ്ങള്‍ വിസയില്‍ രേഖപ്പെടുത്തിയ പരാതിയില്‍ ദേവയാനി ഖോബ്രാഗഡെക്കെതിരെ അമേരിക്കയിലെ കോടതി കുറ്റം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യം വിടണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് ദേവയാനി അമേരിക്കയില്‍ നിന്ന് മടങ്ങിയത്.

ദേവയാനി രാജ്യം വിട്ടുവെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തിനിക്ക് നയതന്ത്ര പരിരക്ഷയുള്ള കാര്യം അമേരിക്കയിലെ കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമെ രാജ്യം വിടൂ എന്ന് ദേവയാനി സൂചിപ്പിച്ചിരുന്നു.

അതെസമയം പ്രതിസന്ധിഘട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ക്കെല്ലാം ദേവയാനിയുടെ പിതാവ് ഖോബ്രഗഡെ നന്ദി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top