പാലത്തിങ്ങലില്‍ ചാരായവേട്ട: എക്‌സൈസ് സംഘം 200 ലിറ്റര്‍ വാഷും ചാരായവും പിടികൂടി

2011-01-13 01.45.00പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തലയില്‍ എകസൈസ് സംഘം നടത്തിയ റെയ്ഡില്‍ 200 ലിറ്റര്‍ വാഷും 4 ലിറ്റര്‍ ചാരായവും നിരവധി വാറ്റുപകരണങ്ങളും പിടികൂടി. ഇന്ന് വൈകീട്ടാണ് റെയ്ഡ് നടന്നത്.
ആളൊഴിഞ്ഞ തെങ്ങിന്‍ തോപ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്ന വാഷുണ്ടായിരുന്നത്. വാറ്റുപകരണങ്ങള്‍ തോട്ടിലും തൊട്ടടുത്ത കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു.

ഈ മേഖലയില്‍ വ്യാപകമായി വാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. പ്രതിയെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോര്ജ്ജ് അറിയിച്ചു. സ്ഥലം ഉടമയെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്..
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വിജയന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജോഷ്‌കുമാര്‍, ദിനേശന്‍, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top