Section

malabari-logo-mobile

പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ 3 വര്‍ഷ തടവ്

HIGHLIGHTS : മസ്‌കറ്റ് : വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ 3 വര്‍ഷ തടവു ശിക്ഷ. എണ്ണ വ്യവസായവും ആയി ബന്ധപ്പട്ട ടെണ്ടര്‍ കമ്മിറ്റിയുടെ ചെയര്‍മാന്...

09sld08മസ്‌കറ്റ് : വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ 3 വര്‍ഷ തടവു ശിക്ഷ. എണ്ണ വ്യവസായവും ആയി ബന്ധപ്പട്ട ടെണ്ടര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജുമാ എന്ന ഒമാനി പൗരന് കൈകൂലി നല്‍കിയെന്ന കേസിലാണ് മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 3 വര്‍ഷ തടവുശിക്ഷ വിധിച്ചത്. 6 ലക്ഷം റിയാല്‍ ( എകദേശം 9.5 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. കമ്പനി മാനേജര്‍ നൗഷാദിനും കോടതി ശിക്ഷ വിധിച്ചു. കേസില്‍ രണ്ടാം പ്രതിയാണ് ഗള്‍ഫാര്‍ മുഹമ്മദലി.

കേസിലെ ഒന്നാം പ്രതി ഒമാന്‍ പെട്രോളിയം ഡെവലപ്പ്‌മെന്റ് ടെന്റര്‍ മേധാവി ജുമാ അല്‍ ഹിനായിക്ക് 3 വര്‍ഷം തടവും 6 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കൂടാതെ ഹിനായിക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും 20 വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസിലെ മൂന്നാംപ്രതിയും കമ്പനിയിലെ മാനേജരും മലയാളിയുമായ നൗഷാദിന് രണ്ടു വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ (3.19 കോടി രൂപ) പിഴയും കോടതി വിധിച്ചു. അഴിമതിക്ക് കൂട്ടു നിന്നതിനാലാണ് നൗഷാദിനെ കോടതി ശിക്ഷിച്ചത്.

sameeksha-malabarinews

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒമാന്‍ പെട്രോളിയം ഡെവലപ്പ്‌മെന്റില്‍ നിന്നും 2011 ല്‍ കമ്പനിക്ക് ലഭിച്ച കരാര്‍ കാലാവധി നീട്ടി കിട്ടാന്‍ ഗള്‍ഫാര്‍ എഞ്ചിനിയറിങ്ങിന്റെ എംഡിയായ മുഹമ്മദലി ടെന്റര്‍ ഉദേ്യാഗസ്ഥനായ ജുമാ അല്‍ ഹിനായിക്ക് 2 ലക്ഷം ഒമാനി റിയാല്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!