ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആശുപത്രിയില്‍

umman chandyകോട്ടയം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ധം കുറഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോളാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലചുറ്റലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലാണ്.

മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിയില്‍ ആശങ്കപ്പെടാനില്ലെന്നും ഒരു ദിവസത്തെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇന്നത്തെയും നാളത്തെയും ഔദേ്യാഗിക പരിപാടികള്‍ റദ്ധാക്കി.

 

 

Share news
error: Content is protected !!
Scroll to Top