പാചക വാതക ഉപഭോക്താക്കളെ ഞെക്കിക്കൊല്ലാന്‍ വില വീണ്ടും 100 രൂപ കൂട്ടുന്നു

mkkw7Mbajei (1)ദില്ലി : പാചക വാതക വില സിലിണ്ടറിന് 75 രൂപ മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. അതേ സമയം സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 9 ല്‍ നിന്ന് 12 ആയി ഉയര്‍ത്താന്‍ ഏകദേശ ധാരണയായി. സിലിണ്ടറുകളുടെ എണ്ണം കൂടുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത മറികടക്കാനാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്.
പാചക വാതക വില ഇതോടെ ഒറ്റ അടിക്ക് 200 രൂപയിലധികം വര്‍ദ്ധിപ്പിച്ചതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് വീണ്ടും ഇപ്പോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന്റെ വില ജനുവരി ഒന്നിന് 230 രൂപ 16 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതു പ്രകാരം സിലിണ്ടര്‍ ഒന്നിന് 1293 രൂപ 50 പൈസ നല്‍കണം. വാണിജ്യാവാശ്യത്തിനുള്ള സിലിണ്ടറന്റെ വില 385. 95 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2,184. 50 രൂപയായി. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടികൊണ്ട് വില വര്‍ദ്ധിപ്പിച്ചതിനാല്‍ സാധാരണക്കാരെ ഇതു ബാധിക്കില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം ഡീസല്‍ വില 2 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.

 

Share news
error: Content is protected !!
Scroll to Top