കണ്ണൂരില്‍ പളളിത്തര്‍ക്കം; ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി

ആലക്കോട് : പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരപ്പയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ അറസ്റ്റില്‍. നെടുവോട് സ്വദേശികളായ അബ്ദുള്‍ റസാക്ക് (43), ഉമ്മര്‍ (42), സുബൈര്‍ (35) എന്നിവരെ ആലക്കോട് സിഐ സതീഷ് ആലക്കലും എസ്‌ഐ സത്യനാഥും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പരപ്പയിലെ ഒരു പള്ളി പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലും പെട്ട 8 പേര്‍ക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം വിവാദത്തിന് തുടക്കമിട്ട പള്ളിയുടെ ഉദ്ഘാടനം നടന്നിരുന്നു. രാത്രി തന്നെ വന്‍ പോലീസ് സന്നാഹം നെടുവോടത്ത് എത്തിയാണ് സംഘര്‍ഷാവസ്ഥ തടഞ്ഞത്. സ്ഥലത്ത് റോഡ് കയ്യേറി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും പോലീസ് നശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top